India

ലവ് ജിഹാദ് ഇരകൾക്ക് ശോഭനമായ ഭാവി നൽകാൻ മുന്നിട്ടിറങ്ങി ഗുജറാത്തിലെ ഹിന്ദു സംഘടനകൾ; ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം കഴിച്ചയപ്പിച്ചു

ലൗ ജിഹാദിന്റെ നിരവധി കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരികയാണ്. ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും മുസ്ലീം പുരുഷന്മാർ ഹിന്ദുവെന്ന വ്യാജേനെ പ്രണയബന്ധങ്ങളിൽ കുടുക്കി, പിന്നീട് വിവാഹം കഴിക്കുകയും മതം മാറ്റാൻ നിർബന്ധിതരാക്കുകയും ചില കേസുകളിൽ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു.

ചില കേസുകളിൽ പ്രതി പിടിക്കപ്പെടുന്നു, ചില കേസുകളിൽ അതുപോലും ഉണ്ടാകുന്നില്ല. ഇരയായ സ്ത്രീയുടെയും ജീവിതം നശിപ്പിക്കപ്പെടുന്നു. ഇത് കണക്കിലെടുത്താണ് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഹിന്ദു സംഘടനകൾ ബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ച് സമൂഹത്തിൽ ബോധവത്കരണത്തിന് മാതൃകയായത്.

ജുനഗഡിലെ ദോലത്‌പാറ പ്രദേശത്ത് താമസിക്കുന്ന ഒരു തൊഴിലാളി കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസിയായ ഒരു മുസ്ലീം പുരുഷൻ ബലമായി പീഡിപ്പിക്കുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം പ്രാദേശിക ഹൈന്ദവ സംഘടനകൾ അറിഞ്ഞതോടെ സംഘടനാ പ്രതിനിധികൾ അടിയന്തിരമായി സ്ഥലത്തെത്തി പ്രതിയുടെ പിടിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മോചിപ്പിച്ചു.

പെൺകുട്ടിയുടെ ഭാവിയെക്കുറിച്ചോർത്ത് കുടുംബം സങ്കടപ്പെടുന്നതിനിടെ ഹിന്ദു സംഘടനകൾ, പെൺകുട്ടിയെ അവൾ 18 വയസ്സ് തികഞ്ഞ ശേഷം അവരുടെ സ്വന്തം ചെലവിൽ ഒരു ഹിന്ദു കുടുംബത്തിലെ യുവാവിന് വിവാഹം കഴിച്ചയപ്പിച്ചു. വിവാഹത്തിന് മുൻപ് ഹിന്ദു സംഘടനയിലെ അംഗങ്ങൾ വരന്റെ വീട്ടുകാരോട് സംഭവങ്ങളെല്ലാം വിശദീകരിച്ചു. പെൺകുട്ടി നേരിട്ട പീഡനങ്ങളെക്കുറിക്ക് അവർ മറച്ചുവച്ചില്ല. വരൻ പെൺകുട്ടിയേക്കാൾ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആളാണ്. ബലാത്സംഗത്തിന് ഇരയായവർക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ അവകാശമുണ്ടെന്നും അവരെ രക്ഷിക്കാനും സഹായിക്കാനും കഴിയുമെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകിയ ഹിന്ദു സംഘടനാ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു സമൂഹം അവരുടെ പെൺമക്കളോടൊപ്പം നിൽക്കുകയും അവരെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന സന്ദേശവും സംഘടനകൾ നൽകി.

ഹിന്ദുമതത്തോടുള്ള കടമ നിറവേറ്റാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നും ലൗ ജിഹാദ് കെണിയിൽ പെട്ട നിരവധി പേർക്ക് ശോഭനമായ ഭാവി പ്രദാനം ചെയ്യുമെന്നും ഹിന്ദു സംഘടനാ പ്രവർത്തകർ പറഞ്ഞു.

Anandhu Ajitha

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

2 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

20 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

50 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

53 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

59 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago