information

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകളുടെ നടുക്കത്തിൽ മലയാളികൾ; ലേക്ഷോർ ആശുപത്രി ചർച്ചകളിൽ നിറയുമ്പോൾ അറിയാം ഇതിന് പിന്നിലെ പോരാളിയെപ്പറ്റി; ആരാണ് അവയവദാന മാഫിയയെ വിറപ്പിക്കുന്ന ഡോ. സദാനന്ദൻ ഗണപതി

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നതിന്റെ നടുക്കത്തിലാണ് മലയാളികൾ. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉടുമ്പൻചോല സ്വദേശിയായ വി.ജെ എബിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതിനാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. 2009 നവംബർ 29ൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുമ്പോൾ ഈ കേസിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നടത്തിയ അവയവമാഫിയ വിരുദ്ധ പോരാളിയായ ഡോ. സദാനന്ദൻ ഗണപതിയും ചർച്ചയാവുകയാണ്. അറിയാം ആരാണ് ഡോ. സദാനന്ദൻ ഗണപതിയെന്ന്…

ഡോ. സദാനന്ദൻ ഗണപതി ഒരു സർജൻ, മനുഷ്യസ്‌നേഹി, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൻ എന്നി നിലകളിൽ പ്രശസ്തനാണ്. സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ ഒരു കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടർ അങ്ങ് ഇറങ്ങും. എങ്ങോട്ടാണന്നല്ലേ…ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിനാണ് ഡോക്ടർ പോകുന്നത്. ഡോക്ടറുടെ ഒരു പൊങ്ങച്ചവും കാണിക്കാതെ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഡോ. സദാനന്ദൻ ഗണപതി. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഇനം പഴവർഗ്ഗങ്ങൾ സദാനന്ദൻ ഗണപതിയുടെ കൃഷിയിടത്തിലുണ്ട്. ഇതാണ് കേരളത്തിലെ അവയവമാഫിയ വിരുദ്ധ പോരാളിയായ ഡോ. സദാനന്ദൻ ഗണപതിയുടെ ലളിത ജീവിതം.

2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വി.ജെ എബിനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും ഡോ. സദാനന്ദൻ ഗണപതി ചൂണ്ടിക്കാട്ടിയിരുന്നു. ശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്യുകയായിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതർ വിദേശികൾക്ക് അവയവം ദാനം ചെയ്തതെന്ന് ഡോ. സദാനന്ദൻ ഗണപതി ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയും തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

anaswara baburaj

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago