Sabarimala

വീണ്ടും ശബരിമല ആചാരങ്ങളിൽ സർക്കാരിന്റെ പകപോക്കൽ: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ പ്രക്ഷോഭത്തിന്

പത്തനംതിട്ട: ശബരിമലയിൽ (sabarimala)കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി ആചാരങ്ങളിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. നേരത്തെ ഇളവുകൾ നൽകിയിരുന്നെങ്കിലും വീണ്ടും കോവിഡ് (covid) മാനദണ്ഡം ചൂണ്ടിക്കാട്ടി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് വിവിധ ഹൈന്ദവ സംഘടനകൾ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ശബരിമലയിലെത്താൻ വൃതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാർക്ക് നെയ്യഭിഷേകം പോലും നിഷേധിക്കപെടുകയാണ്. കൂടാതെ ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റിന്റെ തകരാർ മൂലം പലപ്പോഴും ദർശനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. കാനന പാത വഴിയുള്ള തീർത്ഥാടനത്തിന് ദേവസ്വം ബോർഡ് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുയാണ്. ഇതോടൊപ്പം ശബരിമലയിൽ അരവണ പ്രസാദം തയ്യാറാക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നതായുള്ള വാർത്ത പുറത്ത് വന്നത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീർത്ഥാടകരോടുള്ള അവഗണനയ്‌ക്കെതിരായ ഭക്തജന പ്രതിഷേധം കണക്കിലെടുത്താണ് ഹൈന്ദവ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്.

അതേസമയം, ഈ വിഷയത്തിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി നേരത്തെ ശബരിമലയിൽ ദർശനം നടത്തി,സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ ഭക്തരുടെ അവകാശം നിഷേധിക്കുന്ന സർക്കാർ കെഎസ്ആർടിസി ബസ്സിൽ അയ്യപ്പന്മാരെ കുത്തി നിറച്ച് കൊണ്ടു പോകുന്നുവെന്നും കോവിഡിന്റെ പേരിൽ ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുകയാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.

ശബരിമലയിൽ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും, ആചാരങ്ങൾ നടത്താൻ ഭക്തരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധിയിൽ ഭക്തജനങ്ങളുടെ പ്രതിഷേധത്താൽ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നതിലുള്ള പകയും പ്രതികാരവും സർക്കാർ ഭക്തരോട് തീർക്കുകയാണെന്നും നാട്ടിൽ എല്ലാം തുറന്നിട്ടും വിലക്ക് ശബരിമലക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ധനു ഒന്നാം തീയതി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിലക്ക് ലംഘിച്ച് പരമ്പരാഗത കാനന പാത വഴി ഭക്തർ മല ചവിട്ടുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

admin

Share
Published by
admin
Tags: sabarimala

Recent Posts

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

21 mins ago

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

32 mins ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

39 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

50 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

56 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

2 hours ago