Monday, January 5, 2026

എറണാകുളം ജില്ലയില്‍ ഹിന്ദു സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്‍റെ സേവാ പദ്ധതിയായ ഹിന്ദു ഹെല്‍പ് ലൈനിന്‍റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. നിര്‍ധനരായ ഹിന്ദു കുടുംബങ്ങളിൽ അരി,മരുന്നുകള്‍ എന്നിവ എത്തിക്കുക, സർക്കാർ പദ്ധതികൾ ഹിന്ദുക്കളിൽ എത്തിക്കുക ,ഹിന്ദു ധർമ്മ പഠന ക്ലാസുകൾ തുടങ്ങുക, മതം മാറ്റം, ലവ് ജിഹാദ് , ജിഹാദി ആക്രമണങ്ങൾ എന്നിവയെ നേരിടുന്നതിന് സഹായങ്ങൾ ലഭ്യമാക്കുക എന്നീ ഉദ്ദേശ്യത്തോടുകൂടിയാണ് ഹിന്ദുസേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നത്.


എറണാകുളം ജില്ലയിലെ ആദ്യ ഹിന്ദു സേവാകേന്ദ്രം കാലടിയിൽ എ എച്ച് പി ദേശീയ സെക്രട്ടറി അഡ്വ പ്രതീഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. എ എച്ച് പി ജില്ലാ വൈസ് പ്രസിഡണ്ട് അംബേദ്കർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന ജോ. കോർഡിനേറ്റർ ബിനിൽ സോമസുന്ദരം, രാഷ്ട്രീയ ബജ്റംഗ് ദള്‍ സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏതൊരു ഹിന്ദുവിനും നിയമപരമായ എന്ത് ആവശ്യങ്ങൾക്കും ഹിന്ദു സേവാ കേന്ദ്രത്തെ സമീപിക്കാം.നിങ്ങളുടെ പ്രദേശത്ത് ഹിന്ദു സേവാ കേന്ദ്രം തുടങ്ങാൻ ബന്ധപ്പെടുക. ഫോണ്‍- 9400 16 15 16

Related Articles

Latest Articles