Hindu Seva Kendram In Kerala
പത്തനംതിട്ട: ഇനി ഉണ്ണികൃഷ്ണനും കുടുംബത്തിനും ആശങ്കകളില്ലാതെ സ്വന്തം വീട്ടിൽ സുഖമായി താമസിക്കാം. ദുരിതത്തിലായിരുന്ന ഈ കുടുംബത്തിന് കൈത്താങ്ങായത് ഹിന്ദു സേവാ കേന്ദ്രമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കവിയൂർ സ്വദേശിയായ 52 കാരനാണ് ഉണ്ണികൃഷ്ണൻ. മീൻ വിൽപ്പന നടത്തിയിരുന്ന ഉണ്ണികൃഷ്ണന് ടിബി പിടിപെട്ടതിനെ തുടർന്നും, മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്താണ്, ഏകദേശം 6 മാസം മുൻപ് അവരുടെ പഞ്ചായത്തിലെ ഒരു വീട്ടമ്മ ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിയിച്ചത്. തുടർന്ന് അവിടെ എത്തിയ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർ കണ്ടത് 70 വർഷം പഴക്കമുള്ള വീടും, ചോർന്നൊലിക്കുന്ന അടുക്കളയും ആയിരുന്നു.
എന്നാൽ അറിഞ്ഞതിലും ഭയാനകമായിരുന്നു ആ വീടിന്റെ അവസ്ഥ. അടുക്കളയിൽ ചോറുണ്ടാക്കുന്ന പാത്രത്തിലേക്ക് കാറ്റു വീശുമ്പോൾ ഓടും, ചെളിയും, മറ്റു അവശിഷ്ടങ്ങളും ഇളകി വീഴും. അതുകൊണ്ട് ഇവർക്ക് അയൽക്കാരാണ് മുൻപ് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നത്. മറ്റു ഉപജീവന മാർഗം ഇല്ലാത്തതുകൊണ്ടു തന്നെ അഴുക്ക് പുരണ്ട ചോറാണെങ്കിലും ചില അവസരങ്ങളിൽ അത് കഴിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. മഴക്കാലത്ത് വീട് ഇടിയുമോ എന്ന ഭയമുള്ളതിനാൽ ആ കുടുംബം വീടിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കിടന്നിരുന്നത്. ഉണ്ണികൃഷ്ണൻ്റെ രണ്ട് കുട്ടികൾക്ക് ഓട്ടിസവുമായി സാമ്യമുള്ള അസുഖമാണ്, ഒരു കുട്ടിക്ക് ഒരു കണ്ണിനും ഒരു കാലിനും സ്വാധീനമില്ല. ഇത്തരത്തിൽ ദുരിതക്കയത്തിലായിരുന്നു ആ കുടുംബം. ഈ ദുരിതം നേരിട്ട് കണ്ടറിഞ്ഞ ഹിന്ദു സേവാ കേന്ദ്രം ഈ കുടുംബത്തെ കഴിഞ്ഞ 6 മാസമായി ഏറ്റെടുത്തു. അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. അന്നലക്ഷ്മി പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുവേണ്ട ഭക്ഷണം നൽകി.
എങ്കിലും ജീർണ്ണാവസ്ഥയിലുള്ള വീട് മഴക്കാലത്തെ അതിജീവിക്കുവാൻ ആകുമോ എന്ന ആശങ്കയിൽ അടുക്കളയും, ശുചി മുറിയും ഉൾപ്പടെ വീടിനോട് ചേർന്ന് മറ്റൊരു താമസ സൗകര്യം അവർക്ക് ഏർപ്പെടുത്തുന്നതിന് നിർമ്മാണ പ്രവർത്തനം, കഴിഞ്ഞമാസം ലോക്ക്‌ഡൗൺ സമയത്ത് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആ ഭവനത്തിന്റെ പണി പൂർത്തിയായി അവരെ അതിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. അന്നവും വസ്ത്രവും മുട്ടാതെ ഇരിക്കുവാൻ തുടർന്നും ഈ കുടുംബത്തിന് കൈത്താങ്ങാകേണ്ടതുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…