അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടുന്ന പൂജകള്‍ ആരംഭിച്ചു. ശനിയാഴ്ച കാലത്തു എട്ടു മണിക്കാണ് ചടങ്ങുകള്‍ തുടങ്ങിയത് ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശില അബുദാബിയില്‍ എത്തിച്ചിട്ടുണ്ട്.
യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകും. പൂജയില്‍ പങ്കെടുക്കാന്‍ നിരവധി പ്രവാസികളും എത്തിയിരുന്നു.

