Thursday, May 16, 2024
spot_img

സോപ്പോറില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

സോപ്പോറില്‍ വാട്ടര്‍ഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനൊടുവില്‍ പ്രദേശത്ത് നിന്ന് ഒരു ഭീകരന്റെ മൃതശരീരം കണ്ടെടുത്തു. സമീപത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധ ശേഖരവും കണ്ടെടുത്തു.

അതേസമയം, കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ വിവിധ മണ്ഡലങ്ങളില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമികള്‍ നടത്തിയ കല്ലേറില്‍ 2 ഡിവൈഎസ്പിമാരടക്കം നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

Related Articles

Latest Articles