India

ചരിത്ര നേട്ടം :പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ ഹിന്ദു യുവതി

2024ൽ നടക്കാനിരിക്കുന്ന പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് എന്ന യുവതി നാമനിർദേശ പത്രിക സമർപ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പർകാശ് 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്ന് 2022 മെഡിക്കൽ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറഞ്ഞു. ബുനെർ പാക്കിസ്ഥാന്റെ ഭാഗമായി 55 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

കാലങ്ങളായി പാകിസ്താനിൽ നിലനിൽക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവർ അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നൽകിയ അഭിമുഖത്തിൽ സവീര വ്യക്തമാക്കി. പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.

anaswara baburaj

Recent Posts

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി! കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി സിപിഐഎം നേതാവ് ജി സുധാകരൻ

പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി…

16 mins ago

ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്;വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് തവണ…

1 hour ago

സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി ;കന്നഡ സൂപ്പർസ്റ്റാർ ദർശൻ അറസ്റ്റിൽ

ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ…

2 hours ago

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

2 hours ago

ബാർകോഴ കേസ് ; നിയമസഭാ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു.…

2 hours ago

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ ; നായനാരുടെ വീട് സന്ദർശിക്കും ; കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

കണ്ണൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂരിൽ ഏര്‍പ്പെടുത്തി. കോഴിക്കോട്ടെ സന്ദര്‍ശനത്തിന്…

3 hours ago