Featured

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട !

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്. രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിം​ഗ് ഔട്ട് പരേഡ് നടത്തിയത്. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ വ്യോമസേനയിലെ ആദ്യ ബാച്ചിലെ വനിതാ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന പരേഡിൽ 153 വനിതാ അഗ്നിവീർവായു കേഡറ്റുകൾ തങ്ങളുടെ പുരുഷ കേഡറ്റുകൾക്കൊപ്പം മാർച്ച് നടത്തി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2280 അഗ്നിവീർ വായു കേഡറ്റുകൾ 22 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. അഗ്നിവീർവായുവിന്റെ രണ്ടാമത്തെ ബാച്ചാണ് ഇത്. എയർ മാർഷൽ ആർ. രധീഷിന്റെ സാന്നിധ്യത്തിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ആ​ഗോളതലത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും പുതിയ വെല്ലുവിളികളെ സധൈര്യം നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച യുദ്ധ പരിശീലനവും സൈനിക തയ്യാറെടുപ്പും സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, പരിശീലനം പൂർത്തിയാക്കിയ അ​ഗ്നീവിരന്മാരെ നാല് വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാരെ സ്ഥിരം സൈനികരായി സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കും. ശേഷിക്കുന്ന 75 ശതമാനം പേരെയും ഒഴിവാക്കും. നൈപുണ്യ സർട്ടിഫിക്കറ്റ്, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ലഭിക്കും.

അതേസമയം, നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളും മറ്റുമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കൂടാതെ, പുരുഷന്മാർക്കും വനിതകൾക്കും എല്ലാ മേഖലകളിലും തുല്യ പ്രാതിനിധ്യമാണ് നരേന്ദ്രമോദി സർക്കാർ ഉറപ്പുവരുത്തുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം, നാവികേസനയുടെ കമാൻഡിം​ഗ് ഓഫീസറായി വനിതയെ നിയമിക്കാൻ തീരുമാനമായിരുന്നു. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിം​ഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരികുമാർ പറയുകയുണ്ടായി. ലെഫ്റ്റനന്റ് കമാൻഡറായ യുവതി INS ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാൻഡിംഗ് ഓഫീസറായാകും ചുമതലയേൽക്കുക. ഇന്ത്യൻ നാവികസേനയിൽ 1000-ത്തിലധികം വനിതാ അ​ഗ്നിവീറുകളെ ഉൾപ്പെടുത്തിയതായും അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ആദ്യ ബാച്ചിലെ അ​ഗ്നീവീരന്മാർ INS ചിൽക്കയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അ​ഗ്നീവിർ ട്രെയിനികൾ ഉൾപ്പെടെയാണ്, ഇവിടെ നിന്ന് ബിരുദം നേടിയത്. കൂടാതെ, രണ്ടാമത്തെ ബാച്ചിൽ 454 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. സേനയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും വരുന്ന വർഷത്തോടെ ആയിരത്തോളം വനിതാ അ​ഗ്നിവീറുകളെ നാവികസേനയുടെ ഭാ​ഗമാക്കുമെന്നും അഡ്മിറൽ ആർ ഹരികുമാർ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

18 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

19 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

20 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

20 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

20 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

21 hours ago