Featured

സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും !

അത്രമേൽ നിവൃത്തി കെടുമ്പോഴാണ് അല്ലെങ്കിൽ പരിഹാരമില്ലാത്തപ്പോഴാണ് ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലയ്‌ക്കുന്നുണ്ട്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും‌ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നത്. ഇപ്പോഴിതാ, മുഖ്യനും മന്ത്രിമാരും നവകേരള സദാസെന്ന പേരിൽ ധൂർത്തടിക്കുമ്പോൾ സർക്കാരിനെതിരെ തന്നെ സമരം ചെയ്യുകയാണ് ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരൻ.

ഡിഎ ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സർക്കാരിനെതിരെ നടത്തിയ സമരത്തിൽ ധനമന്ത്രി കെഎൻ. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച, ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്ന ആവശ്യവുമായാണ് കോളജ് അധ്യാപക സംഘടനയായ AKPCTA സെക്രട്ടേറിയറ്റ് ധര്‍ണയും ഉപവാസവും നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ. അതേസമയം, സമരത്തിൽ ആദ്യാവസാനം വരെ സജീവമായിരുന്നു ആശ. ഉറച്ച ശബ്ദത്തോടെ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നിഷേധിച്ച ഡിഎ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ, വിരമിച്ച അദ്ധ്യാപകരുടെ പെൻഷൻ എന്നിവ അനുവദിക്കുക, വർക്‌ ലോഡ് കമ്മിറ്റി ശുപാർശ നടപ്പാക്കുക, വിരമിച്ച അദ്ധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗെസ്റ്റ് അദ്ധ്യാപക വേതനം കൂട്ടുക, ഉന്നതവിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. കൂടാതെ, നവകേരള സദസ്സിലെ പ്രസംഗത്തില്‍ ശമ്പളക്കുടിശ്ശിക നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞതു, തെറ്റാണെന്നും കോളേജ് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ക്ഷാമബത്തയില്‍ 29 ശതമാനമാണ് കോളേജ് അധ്യാപകരുടെ കുടിശ്ശിക. കേന്ദ്രാവഗണനയ്‌ക്കെതിരേ നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം പ്രസംഗിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ ധനമന്ത്രിയുടെ ഭാര്യയുൾപ്പെടെ രംഗത്തെത്തിയിരിക്കുന്നത്.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

3 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

9 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago