Monday, April 29, 2024
spot_img

ചരിത്രമെഴുതി പ്രണോയ് !മലയാളിതാരം എച്ച്.എസ്. പ്രണോയ്ക്ക് മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം

ക്വലാലംപുര്‍ : മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം സ്വന്തമാക്കി മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വെങ് ഹോങ് യാങിനെ ആവേശപ്പോരാട്ടത്തിൽ അടിയറവ് പറയിപ്പിച്ചാണ് പ്രണോയിയുടെ കിരീടനേട്ടം.

മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ വെങ് ഹോങ് യാങ് പ്രണോയ്ക്ക് കടുത്ത വെല്ലുവിളിയാണുയർത്തിയത്. സ്‌കോര്‍: 21-19, 13-21, 21-18

മത്സരത്തിൽ ആദ്യ ഗെയിം പ്രണോയ് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ വെങ് ഹോങ് യാങ് തിരിച്ചടിച്ചു. 13 പോയന്റുകള്‍ മാത്രമേ രണ്ടാം ഗെയിമിൽ പ്രണോയ്ക്ക് നേടാനായത്. നിർണ്ണായകമായ മൂന്നാം ഗെയിം 21-18 ന് സ്വന്തമാക്കി പ്രണോയ് കിരീടം നേടുകയായിരുന്നു. ഇതോടെ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി പ്രണോയ് ചരിത്രത്തിലേക്ക് നടന്നു കയറി.

Related Articles

Latest Articles