Sunday, December 21, 2025

ന്റമ്മോ….. ഇത് ജോജു ജോർജ് തന്നെയാണോ ? പുതിയ ചിത്രത്തിനുവേണ്ടി കിടിലൻ ട്രാൻസ്‌ഫോർമേഷൻ നടത്തി താരം

നടൻ ജോജു ജോർജ്ജിന്റെ വമ്പൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പുതിയ ചിത്രമായ ആന്റണിയ്ക്ക് വേണ്ടിയാണ് താരം കിടിലൻ ട്രാൻസ്‌ഫോർമേഷൻ നടത്തിയിരിക്കുന്നത്. ജോഷി ചിത്രം ആന്റണിയിൽ പ്രധാന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.

ചിത്രത്തിനുവേണ്ടി ശരീര വണ്ണം തീരെ കുറച്ചിരിക്കുകയാണ് താരം. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ആന്റണിയുടെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് വണ്ണം കുറച്ചുള്ള കിടിലൻ ലുക്കിൽ താരം എത്തിയിരിക്കുന്നത്.

അതേസമയം, ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് പ്രൊജക്റ്റായിരിക്കും ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു.

Related Articles

Latest Articles