തിരുവനന്തപുരം : പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ഒടുവിൽ നടപടി. കുറ്റക്കാരനായ പോലീസുകാരൻ അന്ന് എസ് ഐ ആയിരുന്ന പി എം രതീഷിനെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. ഇപ്പോൾ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ് . സ്റ്റേഷൻ മർദ്ദനത്തിൽ അന്വേഷണം നേരിടുമ്പോഴും ഇയാൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഏറെ വിവാദമായിരുന്നു.
2023 മേയ് 24നാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ സംഭവമുണ്ടായത്. പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു സംഭവം. പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദ്ദനം ഉണ്ടായത്. ഔസേപ്പിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

