കോയമ്പത്തൂര്‍: ഈഷ യോഗയിൽ മഹാശിവരാത്രി ആഘോഷത്തിൽ വിദേശികൾ ഉൾപ്പെടെ നിരവധിപേരാണ് പങ്കെടുത്തത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. സദ്ഗുരുവിന്റെ ആമുഖപ്രഭാഷണത്തോടെയാണ് ആഘോഷം തുടങ്ങിയത്.ആഘോഷത്തിനിടയിൽ സദ്ഗുരു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയവുമാകുന്നത് പണ്ടൊക്കെ പൂനെ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇടക്കിടക്ക് ബോംബ് പൊട്ടുക എന്ന ആശങ്ക ഉണ്ടായിരിന്നു. ഇത് സർവ്വസാധാരണവുമായിരിന്നു എന്നാൽ കഴിഞ്ഞ പത്ത് വര്‍ഷമായി അത് കേള്‍ക്കാനില്ലെന്നും അതിന് കാരണം അമിത് ഷാ ആണെന്നാണ് സദ്ഗുരു പറഞ്ഞത്. 25-30 വര്‍ഷം മുന്‍പ് ഭാരതത്തിന് ഇല്ലാത്ത ബഹുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയ എന്റെ സുഹൃത്തുക്കള്‍ ചോദിച്ചത് ഞങ്ങള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നാണ്. ഞാന്‍ പറഞ്ഞു ക്രിസ്ത്യാനികള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മുസ്ലിങ്ങള്‍ക്കും കഴിയില്ല. ഹിന്ദുക്കള്‍ക്ക് തീരെയും പറ്റില്ല. പക്ഷെ മനുഷ്യന് ഇതില്‍ പങ്കെടുക്കാമെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്
കൂടാതെ പണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പട്ടാളം ഭരിയ്‌ക്കേണ്ടി വന്നിരുന്നു. ഇത് അതെല്ലാം നമ്മള്‍ മറികടന്നു എന്നും അതിന് പിന്നില്‍ ഉള്ള ഒരു ശക്തി അമിത് ഷാ ആണ്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയതിനു പിന്നിലും അമിത് ഷായുടെ കരങ്ങളുണ്ട്.കശ്മീരില്‍ ഗോള്‍ഫ് കളിക്കാന്‍ വരുമോ എന്ന് വരെ ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്.സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. ക്രമസമാധാനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി ഇതെല്ലാം ക്രമസമാധാനമില്ലെങ്കില്‍ താറുമാറാകും. കൃത്യമായി ആ ജോലി ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .അതേസമയം മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാനായി സദ്ഗുരു ജഗ്ഗി വാസുദേവ് ആവിഷ്കരിച്ച സേവ് സോയിൽ പ്രസ്ഥാനം രാജ്യത്തിന്റെ ചേതനയെ ഉണർത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യും വ്യക്തമാക്കി .ആദിയോഗിയിലൂടെ യോഗയെ പുതിയരൂപത്തിലാണ് സദ്ഗുരു അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര യോഗദിനംതന്നെ കൊണ്ടുവന്നു. യോഗ പ്രാചീനമാണെങ്കിലും അത് സമകാലികവും ചലനാത്മകവുമാണ്. അതുകൊണ്ടുതന്നെ എന്നും പ്രസക്തവുമാണ്. യോഗയെ ഭക്തിയിലേക്കുള്ള മാർഗമാക്കുകയാണ് സദ്ഗുരു ചെയ്യുന്നത്. മനുഷ്യനെ ദൈവികതയുമായി ബന്ധിപ്പിക്കുന്ന പാലമായി മാറാൻ ഈഷ യോഗയ്ക്ക് കഴിഞ്ഞുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്

