തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് ചെറു പൂരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യും. കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ശക്തിപകരാനാണ് അമിത് ഷാ എത്തുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ മാസവും കേന്ദ്രമന്ത്രിമാർ സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മൂന്ന് പരിപാടികളാണുള്ളത് ഉച്ചക്ക് രണ്ടുമണിക്ക് ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിക്കും. വൈകുന്നേരം 04.30ന്. വടക്കുംനാഥ ക്ഷേത്രം സന്ദർശിക്കും. വൈകുന്നേരം 05.30 നാണ് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ജനശക്തി റാലി. ബിജെപി നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും.
മാർച്ച് 05 നാണ് ആദ്യം സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ത്രിപുര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി അദ്ദേഹം കേരള സന്ദർശനം നേരത്തേ പന്ത്രണ്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ്‌ഗോപി എന്നിവരടക്കമുള്ള നേതൃനിരയുടെ സാന്നിധ്യം ഇന്ന് തൃശ്ശൂരിലുണ്ടാകും. വിവിധ ക്രിസ്തീയ സഭകൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം അമിത്ഷാ വിലയിരുത്തും. കേരളത്തിലും ബിജെപി സർക്കാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസത്തെ തിരക്കിട്ട പരിപാടികൾക്ക് ശേഷം അമിത് ഷാ ഇന്ന് ദില്ലിക്ക് തിരിച്ചുപോകും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് തൃശ്ശൂർ നഗരം
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…