CRPF Jawans on Duty in Kashmir
ന്യൂഡെൽഹി: ജമ്മു കാശ്മീരിൽ തൊഴിലെടുക്കുന്ന കേന്ദ്ര പോലീസ് സേനാംഗങ്ങൾക്ക് ഇനി മുതൽ സൗജന്യ വിമാനയാത്ര അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. സി. ആർ. പി. എഫ്, ബി. എസ്. എഫ്, ഐ. ടി. ബി. പി, സി. ഐ. എസ്. എഫ്, എസ്. എസ്. ബി തുടങ്ങി കേന്ദ്ര സേനകളിൽ തൊഴിൽ ചെയ്യുന്ന 7.8 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ആനുകൂല്യം ഇപ്പോൾ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു, എന്നാൽ ഈ തീരുമാനത്തോടെ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ എന്നീ തസ്തികകൾക്കും ഇതിനെ പ്രയോജനം ലഭ്യമാകും.
ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ ആനുകൂല്യം, അവധിയിലിരിക്കുന്ന സമയത്തും സൈനികർക്കു ഉപയോഗിക്കാം. അതിനാൽ അവധി കഴിഞ്ഞു ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ യാത്ര ചെയ്യുമ്പോഴും ഇതിന്റെ പ്രയോജനം ലഭിക്കും എന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ശ്രീനഗർ, ജമ്മു, ഡൽഹി എന്നീ സ്ഥലങ്ങളിലെ യാത്രകൾക്ക് ഇത് ഉപയോഗിക്കാം. അതാവശ്യ ഘട്ടങ്ങളിൽ വായു സേനയുടെ ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ മാറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. മോഡി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സൈന്യത്തിൻറെ ദീർഘകാല ആവശ്യമായിരുന്ന “വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍” (OROP) നടപ്പിൽ വരുത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി ആധുനിക സംവിധാനങ്ങൾ കൊണ്ടുവരുന്നതോടൊപ്പം, സേനകളിൽ തൊഴിൽ ചെയ്യുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യന്നത് ഭടന്മാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
ന്യൂസ് മൊസൈക് സർവ്വേ: നരേന്ദ്ര മോഡി സർക്കാർ, സൈനികർക്കു പ്രയോജനപ്രദമാകുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കുന്നുണ്ടോ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കാണുന്ന “LEAVE A REPLY” എന്ന ബോക്സിൽ എഴുതൂ.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…