India

ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോട്ടീസ്

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിയുടെ പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തികൊണ്ട് ലഭിച്ചതിന് ശേഷമാണ് ഈ നടപടി.

ബിജെപി എം പി ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് ചില രേഖകളോടെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്.2003-ല്‍ ​ബ്രി​ട്ട​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബാ​ക്കോ​പ്സ് ലി​മി​റ്റ​ഡ് എ​ന്ന കമ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളും സെ​ക്ര​ട്ട​റി​യു​മാ​ണ് രാ​ഹു​ലെ​ന്നാ​ണ് സ്വാ​മി​യു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ പൗ​ര​ത്വ വി​ഭാ​ഗ ഡ​യ​റ​ക്ട​ര്‍ ബി.​സി. ജോ​ഷി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത് കമ്പ​നി​യു​ടെ രേ​ഖ​ക​ളി​ലും രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ന്ന് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏപ്രിൽ 20 ന് ഉത്തർപ്രദേശിലെ അമേഠിയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവാൽലാലും രാഹുലിനെതിരെ ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമേഠി ഓഫീസർക്ക് പരാതി നൽകിയിരുന്നു.

ഏപ്രിൽ 5 ന് വയനാട്ടിലും ഏപ്രിൽ 10 ന് അമേഠി മണ്ഡലത്തിലും രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിലും ഇന്ത്യൻ പൗരത്വം ആണ് നൽകിയത്. ഇതിനെതിരെയാണ് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് കത്തില്‍ പറയുന്നത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

3 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

7 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

22 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

22 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

22 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

22 hours ago