ബോബി ചെമ്മണ്ണൂർ
കൽപ്പറ്റ: നടി ഹണി റോസിന്റെ പരാതിയിൽ പോലീസ് ബോബി ചെമ്മണ്ണൂരിനെ പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ലോക്കൽ പോലീസ് പോലും അവസാന നിമിഷമാണ് അറിഞ്ഞത്. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്നാണ് ഇന്നു രാവിലെ ഒൻപതു മണിയോടെ ബോബിയെ കസ്റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽവച്ചാണു രാവിലെ പോലീസ് പിടികൂടിയത്. ഒളിവിൽപ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതൽ പോലീസ് സംഘം ഇവിടെ കാത്തുനിൽക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാൻ ബോബി ചെമ്മണ്ണൂർ കാറുമെടുത്ത് വരുമ്പോൾ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
എ.ആർ.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയിൽ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡിസിപി വ്യക്തമാക്കി
കഴിഞ്ഞദിവസം കേസെടുത്തതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനൊന്നും ഇടനൽകാതെയാണ് എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇവിടെനിന്നുള്ള ഡാൻസാഫ് സ്ക്വാഡ് (ലഹരി വിരുദ്ധ സ്ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…