അപകടമുണ്ടായ ഖനി
ഗോഹട്ടി : അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള കൽക്കരി ഖനിയിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഗംഗ ബഹാദുർ ശ്രേഷ്തോ എന്ന തൊഴിലാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. രണ്ടു ദിവസങ്ങൾക്കുമുൻപാണ് വെള്ളം കയറി ഒൻപതു തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിയത്. നാവികസേനയും, സൈന്യവും എൻഡിആർഎഫ്, എസ്ഡിആർഎഫ് അംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഖനിയിൽ കുടുങ്ങിക്കിടക്കുന്ന മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഹുസൈൻ അലി, ജാക്കിർ ഹുസൈൻ, സർപ ബർമാൻ, മുസ്തഫ ശെയ്ഖ്, ഖുഷി മോഹൻ റായ്, സൻജിത് സർക്കാർ, ലിജാൻ മഗർ, സരത് ഗോയറി എന്നിവരാണ് 340 അടി താഴ്ചയുള്ള ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ . അപകടമുണ്ടായ ഖനി അനധികൃതമായി പ്രവർത്തിച്ചതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കൽക്കരി മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി സംസാരിച്ചിരുന്നുവെന്നും ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ‘‘രക്ഷാപ്രവർത്തനത്തിനായി കോൾ ഇന്ത്യയിൽനിന്നുള്ള സംഘം ഉടനെത്തും. രക്ഷാപ്രവർത്തനം പൂർണതോതിൽ നടക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും ഡൈവർമാർ ഖനിയിലെ വെള്ളത്തിന്റെ അളവ് 100 അടിയോളം ഉയർന്നു.പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു’’ – ശർമ അറിയിച്ചു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…