CRIME

ആശുപത്രി ജീവനക്കാരനെ മർദിച്ച കേസ്: യുവാവ് പിടിയിൽ

കട്ടപ്പന: ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റെ മ​ർ​ദി​ച്ചു​വെ​ന്ന പരാതിയിൽ അറസ്റ്റ്. സംഭവത്തിൽ ക​ട്ട​പ്പ​ന, വ​ലി​യ​പാ​റ സ്വ​ദേ​ശി ശ​ര​ത് രാ​ജീ​വി​നെയാണ് പോലീസ് അ​റ​സ്റ്റ്​ ചെ​യ്തത്.

ക​ട്ട​പ്പ​ന താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ഗ്രേ​ഡ് 2 അ​റ്റ​ൻ​ഡ​റാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി വി.​പി. ര​ജീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വാഹനത്തിൽ നിന്നും വീ​ണ് പരിക്കുമായി വന്ന ത​ന്‍റെ സു​ഹൃ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​റ്റ​ൻ​ഡ​റെ യു​വാ​വ് അ​ക്ര​മി​ച്ച​ത്.

ഇതേതുടർന്ന്, ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് സ്ഥലത്ത് എ​ത്തി​യ എ​സ്.​ഐ കെ. ​ദി​ലീ​പ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​നു​മാ​ണ് കേ​സ് എടുത്തിരിക്കുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago