Tuesday, December 30, 2025

സെനഗല്‍ ആശുപത്രിയിലെ തീപിടിത്തത്തിൽ 11 നവജാത ശിശുക്കൾ മരിച്ചു; തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സർക്യൂട്ട് .

സെനഗല്‍: സെനഗല്‍ നഗരമായ ടിവോവാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു. നഗരത്തിലെ മാമെ അബ്ദു അസീസ് സൈ ദബാക് ആശുപത്രിയുടെ നിയോനറ്റോളജി വിഭാഗത്തിലാണ് തീപിടത്തമുണ്ടായത്.

പ്രാഥമിക അന്വേഷണപ്രകാരം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സര്‍ അറിയിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിച്ച പ്രസിഡന്‍റ് മക്കി സാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ മാതാക്കളോടും കുടുംബത്തോടും അദ്ദേഹം അനുശോചനം അറിയിച്ചു. എന്നാല്‍ സംഭവം രാജ്യത്തുടനീളം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.

Related Articles

Latest Articles