Kerala

‘മാദ്ധ്യമപ്രവർത്തകരോടുള്ള ശത്രുത മനോഭാവം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല, മാനസികനില പരിശോധിക്കണം’; കെ. മുരളീധരൻ

കോഴിക്കോട്: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അമേരിക്കയിൽ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി അവിടെ വച്ച് മാദ്ധ്യമപ്രവർത്തകരെ ചീത്ത വിളിച്ചു. മുഖ്യമന്ത്രിയുടെ മാനസികനില പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു.

ബി.ബി.സിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയതിനെ കുറ്റം പറഞ്ഞ മുഖ്യമന്ത്രിയാണ് മാദ്ധ്യമപ്രവർത്തകക്കെതിരായ കേസെടുത്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരോടുള്ള ഈ ശത്രുത മനോഭാവം, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്ന സംസ്കാരം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ചമച്ച്‌ പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്.എഫ്.​ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്. മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി.

പ്രിൻസിപ്പൽ വി.എസ്. ജോയി രണ്ടാം പ്രതിയാണ്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാദ്ധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ഇതുവഴി എസ്‌. എഫ്.ഐക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്.ഐ.ആർ.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

21 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

23 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago