Kerala

കലാശക്കൊട്ടിന് മണിക്കൂറുകൾ ബാക്കി !മണ്ഡലത്തിനായി തയാറാക്കിയ സമഗ്ര വികസന രേഖ മുൻ നിർത്തി പ്രചാരണം കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണം കലാശക്കൊട്ടിനോട് അടുക്കവേ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് ഊർജ്ജം പകർന്ന് വോട്ടർമാർ. പ്രായഭേദമന്യേ എല്ലാവരെയും കൂടെ നിറുത്തി പരാമവധി വോട്ട് നേടുക എന്ന ലക്ഷ്യത്തിലെത്താൻ അണികൾ ആവേശത്തിലാണ്. മണ്ഡലത്തിനായി തയാറാക്കിയ സമഗ്ര വികസന രേഖ മുൻ നിർത്തിയാണ് രാജീവ് അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന ഒട്ടേറെ പദ്ധതികൾ ഉൾപ്പെടുത്തിയ വികസന രേഖ മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളാണ്. ഇതു വച്ച് തന്റെ പ്രകടനം വിലയിരുത്താമെന്നാണ് രാജീവ് ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഏറെ കാലമായി തഴയപ്പെട്ട് കിടക്കുന്ന തീരദേശ മേഖലയ്ക്ക് പ്രത്യേക ഊന്നലും പരിഗണനയും നൽകുന്ന ഈ പ്രകടന പത്രിക വൈവിധ്യമാർന്ന പദ്ധതികളാണ് അക്കമിട്ടു നിരത്തുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് വെള്ളറട മണ്ഡലത്തിലെ വാഹന പ്രചരണ ജാഥ മുള്ളലവിൻമൂടിൽ നിന്നാരംഭിച്ചു. അതിർത്തി പ്രദേശമായ ശൂരവകാണി മലയോര മേഖലയിൽ രാജീവ് ചന്ദ്രശേഖർ ഒട്ടനവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

“വികസന രേഖയാണ് പ്രധാനമായും താൻ ജനങ്ങൾക്കു മുമ്പിൽവെക്കുന്നത്. മൈലക്കര, തേവൻക്കോട്, കള്ളിക്കാട്, നെയ്യാർ ഡാം എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീ ജനങ്ങളാണ് സ്വീകരണം നൽകിയത്. മലയോര മേഖലയിൽ ഇനിയും അടിസ്ഥാനസൌകര്യ വികസനം എത്തിയിട്ടില്ലെന്നും ഇതിന് ഉത്തര വാദികളായവർക്ക് ഒന്നും പറയാനില്ല .- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. .

അമ്പൂരിയിലെത്തിയ സ്ഥാനാർത്ഥിയോട് അവിടുത്തെ യാത്രാക്ലേശത്തെ കുറിച്ചും കേന്ദ്ര പദ്ധതികൾ മലയോര മേഖലയിലെത്തിക്കാൻ തടസം നിൽക്കുന്ന ജനപ്രതിനിധികളെ കുറിച്ചുമായിരുന്നു നാട്ടുകാരുടെ പരാതി. കൂട്ടപ്പൂ, കുടപ്പനമൂട്, ആറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശൂരവകാണിയിലെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയ അമ്മമാരുടെ വിഷമതകൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിൻ്റെ ചുവപ്പ് നാടയിൽ കുരുങ്ങാതെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി മൂന്നാം മോടി സർക്കാർ അധികാരത്തിൽ വരുമ്പോൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡപത്തിൻകടവിൽ ഉച്ച ഭക്ഷണത്തിനു ശേഷം ഒറ്റശേഖരമംഗലം, കീഴാറൂർ, ആര്യൻങ്കോട്, മൈലച്ചൽ, ചെമ്പൂര്, ഡാലുംമുഖം , കൃഷ്ണപുരം പനച്ചമൂട്,പന്നിമല, ആനപ്പാറ, കോവിലൂർ, കിളിയൂർ എന്നിവങ്ങളിലൂടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു പര്യടനം. രാത്രി വൈകി വെള്ളറട ജംഗ്ഷനിലെത്തി പര്യടനം സമാപിച്ചു.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

3 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

4 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

4 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

4 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

5 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

6 hours ago