dog
തിരുവനന്തപുരം: വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വീട്ടമ്മക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കു 4 മണിയോടെ കാലില്‍ ചൂടുവെള്ളം വീണ മകന് ചികിത്സതേടിയെത്തിയ ആമിനക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മുറിവ് ഗുരുതരമായതിനാല്‍ വിഴിഞ്ഞം ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ആമിനയ്ക്ക് ചികിത്സ വൈകിയതായും ഇന്ജക്ഷന് സ്റ്റോക്കില്ലെന്ന് പറഞ്ഞ് പുറത്ത് നിന്നും വാങ്ങിപ്പിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
മുറിവില്‍ നിന്നും രക്തം വാര്‍ന്നിറങ്ങിയിട്ടും വാക്സിന് ഇല്ല എന്ന കാരണത്താല്‍ മൂന്നു മണിക്കൂറോളം ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മകന് ചികിത്സ തേടിയെത്തിയ ആമിന കാഷ്വാലിറ്റിയ്ക്കു മുന്നില്‍ ക്യൂ നില്ക്കുമ്പോള് നായ ആക്രമിക്കുകയായിരുന്നു. ഇടതു കാലില്‍ കടികൊണ്ട് രണ്ട് പല്ലുകള്‍ താഴ്ന്ന് ഗുരുതര മുറിവായതിനാലും മുറിവിനു ചുറ്റുമുള്ള ഇന്ജക്ഷന് വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇല്ലാത്തതുകൊണ്ടുമാണ് ആമിനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുത്.
അവിടെ എത്തിയിട്ടും മരുന്നില്ലെന്ന പേരില്‍ യഥാസമയം ചികിത്സ ലഭ്യമാക്കാതെ 4500 രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കിയശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. ഇതിന് മുമ്പും ആശുപത്രിയിലെത്തിയവരില്‍ രോഗികളുൾപ്പടെ പലരെയും തെരുവ് നായകടിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…