Sunday, October 4, 2026

കണ്ണൂരിൽ വീടിന്റെ സീലിംഗ് തകർന്നുവീണ് വീട്ടമ്മക്ക് ദാരുണാന്ത്യം; മകന് പരിക്ക്

കണ്ണൂര്‍: വീടിന്റെ സീലിംഗ് തകർന്നുവീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മരത്തിൻ്റെ മച്ചാണ് (സീലിംഗ്) മുറിയിൽ ഉണ്ടായിരുന്നത്. അത് തകർന്നുവീഴുകയായിരുന്നു. മച്ചിനു കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് (Police) വ്യക്തമാക്കി.

മറ്റുമുറികളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും പരുക്കേറ്റിട്ടില്ല. മരിച്ച സ്ത്രീക്കൊപ്പം അവരുടെ മകൻ ഷിബുവും ഉണ്ടായിരുന്നു. ഇയാൾക്കും പരുക്കേറ്റു ഇയാളെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.

Related Articles

Latest Articles