Saturday, June 1, 2024
spot_img

ക്രിസ്ത്യാനിയല്ലാത്ത ഒരു പ്രസിഡന്റിനെ അംഗീകരിക്കാൻ യുഎസ് ജനസംഖ്യ എത്രത്തോളം തയ്യാറാകും? പൊതു പരിപാടിക്കിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമിയോട് വോട്ടറുടെ ചോദ്യം ! മറുപടിക്ക് സദസ്സിനോപ്പം കൈയ്യടിച്ച് സോഷ്യൽ മീഡിയയും

സിഎൻഎൻ ടൗൺഹാളിൽ വച്ച നടന്ന പൊതു പരിപാടിക്കിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഹൈന്ദവ വിശ്വാസിയും ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമിയോട് ഒരു വോട്ടറും അദ്ദേഹം നൽകിയ മറുപടിയും സമൂഹ മാദ്ധ്യമത്തിൽ വൈറലായിരിക്കുകയാണ്.

“ക്രിസ്ത്യാനിയല്ലാത്ത ഒരു പ്രസിഡന്റിനെ അംഗീകരിക്കാൻ യുഎസ് ജനസംഖ്യ എത്രത്തോളം തയ്യാറാകുമെന്നാണ് അങ്ങ് കരുതുന്നത് ” – അയോവയിൽ നിന്നുള്ള വോട്ടറായ ഗണ്ണി മിച്ചലിന്റെ ചോദ്യം ഇങ്ങനെയായിരുന്നു,

“ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ എന്റെ ഐഡന്റിറ്റി വ്യാജമാക്കില്ല. ഹിന്ദുമതവും ക്രിസ്തുമതവും ഒരേ മൂല്യം പങ്കിടുന്നു. എന്റെ മത വിശ്വാസങ്ങളെ അടിസ്ഥാനമാക്കി, ഓരോ വ്യക്തിയും ഓരോ സ്ഥലത്തും ഒരു കാരണത്താലാണ്അല്ലെങ്കിൽ നിയോഗത്താലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു, ആ കാരണം നിറവേറ്റേണ്ടത് നമ്മുടെ ധാർമ്മിക ബാധ്യതയാണ്, കാരണം ദൈവം നാം ഓരോരുത്തരുടെയും ഉള്ളിൽ വസിക്കുന്നു, ദൈവം നമ്മിലൂടെ പലവിധത്തിൽ പ്രവർത്തിക്കുന്നു, നമ്മൾ എല്ലാം തുല്യരാണ്.” – ഒട്ടും അമാന്തിക്കാതെയുള്ള വിവേക് ​​രാമസ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു.

“ഞാൻ വളർന്നത് തികച്ചും സാമ്പ്രദായികമായ ചുറ്റുപാടിലാണ്. വിവാഹങ്ങൾ പവിത്രമാണെന്നും കുടുംബങ്ങൾ സമൂഹത്തിന്റെ ആണിക്കല്ലാണെന്നും, വ്യഭിചാരം തെറ്റാണെന്നും എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു. ഈ രാജ്യത്തുടനീളം ക്രിസ്തുമതം പ്രചരിപ്പിച്ചാൽ ഞാൻ ഏറ്റവും മികച്ച പ്രസിഡന്റാകുമോ? എന്നാൽ അമേരിക്ക സ്ഥാപിച്ച മൂല്യങ്ങൾക്കായി താൻ ഇപ്പോഴും നിലകൊള്ളും” – അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles