Friday, May 17, 2024
spot_img

അധ്യാപകർക്കായി ഏറ്റവും വലിയ പരിശീലനപരിപാടിയുമായി കേന്ദ്രം ; ‘നിഷ്ഠ’ പദ്ധതിയിലൂടെ 42 ലക്ഷത്തിലേറെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടിയുമായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം. 42 ലക്ഷത്തിലേറെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനായി നിഷ്ഠ (നാഷണല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്‍റ്) എന്ന പദ്ധതിക്ക് ഓഗസ്റ്റ് 22ന് തുടക്കമാകും.

പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രാജ്യവ്യാപകമായി 19,000ത്തിലേറെ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴിയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അധ്യാപകര്‍ സമൂഹത്തിന്‍റെ നെടുംതൂണുകളാണെന്നും കാലാനുസൃതമായി അവരുടെ നൈപുണ്യം മികച്ചതാക്കണമെന്നും നിതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി യാദവേന്ദ്ര മാഥൂര്‍ പറഞ്ഞു. നിഷ്ഠ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി നടപ്പാക്കുന്നത് അതിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles