Featured

അജി കൃഷ്ണന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം കേരളം ഏകാധിപത്യത്തിലേക്കോ ?

അട്ടപ്പാടി: സ്വപ്നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താൽ വാർത്തകളിൽ ഇടംപിടിച്ച എൻ ജി ഒ
എച്ച്.ആര്‍.ഡി.എസ് ൻറെ സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അവർ ജോലിചെയ്യുന്ന എച്ച്.ആര്‍.ഡി.എസ്സിനെ സർക്കാർ വേട്ടയാടുകയാണെന്നും ജീവനക്കാരെയടക്കം അനാവശ്യമായി ചോദ്യം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ കോ ഓർഡിനേറ്റർ ജോയ് മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ വേട്ടയാടൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും, സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും HRDS പ്രഖ്യാപിക്കുകയും സ്വപ്‌നയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ ഇപ്പോൾ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് അജി കൃഷ്ണൻ വിദേശത്ത്നിന്ന് തിരിച്ചെത്തിയത് മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വപ്‌നാ സുരേഷിന് ജോലിനല്കിയെന്ന കാരണത്താലും സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ നീങ്ങുന്ന സ്വപ്നക്ക് പിന്തുണ നൽകുന്നു എന്ന കാരണത്താലും രാഷ്ട്രീയപ്രേരിതമായി നടത്തുന്ന വേട്ടയാടലാണിതെന്ന് HRDS ആരോപിക്കുന്നത്. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി. അജി കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

22 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago