കൊച്ചി: നടിയെ അക്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്.ശ്രീലേഖ നിരത്തിയ അവകാശവാദങ്ങൾ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ഇതേതുടർന്ന്
ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആര് ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ആരോപണങ്ങളെ ക്രൈംബ്രാഞ്ച് തള്ളുകയാണെങ്കിലും പ്രതിഭാഗം ശ്രീലേഖയെ ആയുധമാക്കാനാണ് നീക്കം. കേസില്‍ ശ്രീലേഖയെ വിസ്തരിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിയ്ക്കാനാണ് ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നത് ശ്രീലേഖയുടെ മൊഴി കോടതിയില്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഭാഗം അഭിഭാഷകര്‍. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും പ്രതിഭാഗത്തിന്റെ നിയമ നടപടികള്‍.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…