Monday, May 6, 2024
spot_img

റഷ്യന്‍ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തും

ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ദില്ലിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും അദേഹം പങ്കെടുക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബര്‍ ആറിന് ഇന്ത്യയില്‍ എത്തുന്ന അദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

അഫ്ഗാന്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയും-റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശം.

Related Articles

Latest Articles