പത്തനംതിട്ട: സന്നിധാനത്ത് എത്തുന്നവരുടെ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ വലിയതോതിൽ തീർത്ഥാടകരെത്തി. ഇന്ന് വിർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്.പരമ്പരാഗത കാനനപാത വഴിയെത്തുന്നവരുട സർവ്വകാല റെക്കോർഡിലേക്ക് കടക്കുകയാണ്.ശബരിമല സന്നിധാനത്തെ രണ്ട് കതിനപ്പുരകളും പ്രവർത്തിച്ചത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് എന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ദിവസം കതിനയ്ക്ക് തീപിടിച്ച് അപകടമുണ്ടായപ്പോൾ. തീയണക്കയ്ക്കാനുള്ള വെള്ളം പോലും പരിസരത്ത് ഉണ്ടായിരുന്നില്ല. സന്നിധാനത്തെ കെട്ടിടങ്ങളിലും ഹോട്ടലുകളിലും അവസ്ഥ ഇത് തന്നെ.
മാളികപ്പുറം വെടിപ്പുരയിൽ കഴിഞ്ഞ ദിവസമാണ് കതിന പൊട്ടി അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.

