Tuesday, September 29, 2026

മാളികപ്പുറം കതിന അപകടം ; ഉണ്ടായത് പൊട്ടിത്തെറിയല്ല തീപ്പിടിത്തം ,പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ട:മാളികപ്പുറത്തുണ്ടായ അപകടം പൊട്ടിത്തെറിയല്ലെന്നും തീപ്പിടിത്തമാണെന്നും പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെന്നും ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.

ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമാണ്

Related Articles

Latest Articles