പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
ദില്ലി : രാജ്യത്തെ ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക നേട്ടവുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB). മുംബൈയിൽ നടത്തിയ വൻ റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,745 കോടി രൂപ വിലമതിക്കുന്ന 349 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് എൻസിബി നടത്തിയ നീക്കമാണ് ഇപ്പോൾ വലിയ വിജയത്തിൽ എത്തിയിരിക്കുന്നത്.
ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു ചെറിയ ലഹരിമരുന്ന് കൈമാറ്റത്തിൽ നിന്ന് തുടങ്ങി അന്താരാഷ്ട്ര ശൃംഖലയെ തന്നെ തകർത്ത എൻ.സി.ബി സംഘത്തിന്റെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ഈ വൻ വിജയത്തിൽ എൻ.സി.ബിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ലഹരിക്കടത്ത് കേസ് പ്രതിയുമായ സലിം ദോളയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ വേട്ട നടന്നത് എന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും അന്വേഷണങ്ങളും ഈ കേസിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…