Monday, December 22, 2025

വൻ തീപിടിത്തം!;സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്;രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരബാദ്:കെട്ടിടത്തിന് തീപിടിച്ച് സെക്കന്തരാബാദിൽ നിരവധി പേർക്ക് പരിക്ക്.കെട്ടിടത്തിനുള്ളിൽ നിന്നും നാല് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉച്ചയ്‌ക്കായിരുന്നു അപകടം.അഗ്‌നിബാധയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു.

കെട്ടിടത്തിനുള്ളിൽ ഇനിയുമേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് സെക്കന്തരാബാദ് ഡിസിപി രാജേഷ് ചന്ദ്ര പറഞ്ഞു. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡിസിപി വ്യക്തമാക്കി.

Related Articles

Latest Articles