Wednesday, January 7, 2026

മന്ത്രിമാരെ തടയാൻ കടപ്പുറത്ത് പോകൂ; സെക്രട്ടറിയേറ്റിൽ പോകണ്ട; സമരക്കാർ പെട്ടു

തിരുവനന്തപുരം:  സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന പതിവ് ഒഴിവാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ശംഖുമുഖം പോലൊരു സ്ഥലത്ത് സമരം നടത്താൻ  സ്ഥിരം വേദി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. 

പ്രതിഷേധകാർക്ക് സമരം ചെയ്യാനുള്ള മൗലികാവകാശം  നിലനിർത്തികൊണ്ടു തന്നെ ഭരണ സിരാകേന്ദ്രവും പരിസരവും സമരങ്ങളിൽ നിന്നും മുക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

സെക്രട്ടേറിയറ്റ് പരിസരം  സമര മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട്   സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കയച്ച കത്ത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള ഓഫിസുകളിലേക്ക് പോകാനായി നാടിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിയാളുകൾ വന്നു ചേരുന്ന സ്ഥലമാണ് സെക്രട്ടറിയേറ്റ് പരിസരം. നിരവധി പേർ കാൽനടയായും വാഹനങ്ങളിലും ഇതുവരെ യാത്ര ചെയ്യുന്നുണ്ട്. ഇവിടെത്തെ നടപ്പാത കൈയേറിയുള്ള സമരങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നുവെന്ന്  മാത്രം സഞ്ചാരസ്വാതന്ത്ര്യം  തടസ്സപ്പെടുത്തുകയും ചെയ്യുന്നു .

റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതിനാൽ ജനങ്ങളുടെ ജീവനു പോലും ഭീഷണിയാണ്. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ സമീപമുള്ള സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കും  നാശനഷ്ടമുണ്ടാകുന്നതായി  കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Related Articles

Latest Articles