Sunday, September 27, 2026

കഴക്കൂട്ടം നഗരസഭാ ശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കഴക്കൂട്ടം നഗരസഭാ ശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്ന പരാതിയിൽ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഒരു ശ്മശാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തുടർന്ന് കഴക്കൂട്ടത്ത് നഗരസഭ നിർമ്മിക്കുന്ന ഗ്യാസ് ശ്മശാനം കാലതാമസം കൂടാതെ പ്രവർത്തനക്ഷമമാക്കണമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവ് നൽകി.

ശാന്തി കവാടത്തിൽ 2 ഇലക്ട്രിക് ഫർണസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വർഷം 2500 – 3000 ശവദാഹങ്ങൾ നടത്താറുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കോവിഡ് കാലത്ത് പ്രത്യേക ക്രമീകരണം നടപ്പിലാക്കി. ശാന്തികവാടത്തിൽ തന്നെ 2 ഗ്യാസ് ശ്മശാനങ്ങളുടെ പണി പൂർത്തിയായി വരുന്നുണ്ട്. കഴക്കൂട്ടത്ത് രണ്ട് ഗ്യാസ് ശ്മശാനങ്ങൾ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2018-19 ൽ ആരംഭിച്ച കഴക്കൂട്ടം ശ്മശാനത്തിൻറെ നിർമാണം നിലച്ചിരിക്കുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. നിലവിലുള്ള ശ്മശാനങ്ങൾ അപര്യാപ്തമാണെന്ന ബോധ്യം നഗരസഭക്കുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പുതുതായി നിർമ്മിക്കുന്ന ശ്മശാനങ്ങൾ അനന്തമായി നീട്ടികൊണ്ടുപോകരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles