India

മരിച്ചുപോയ പിതാവിനെ ജീവിപ്പിക്കാന്‍ നരബലി; രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

ദില്ലി:മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു.ദില്ലിയിലെ ഗാർഹി മേഖലയില്‍ ആണ് സംഭവം.വ്യാഴാഴ്ചയാണ് രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായത്.തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി 25 കാരിയായ യുവതി പിടിയിലായത്.

അമര്‍ കോളനി കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കുട്ടിയെ നരബലി കൊടുക്കാനായി തട്ടിക്കൊണ്ടുപോയതാണെന്ന് യുവതി വെളിപ്പെടുത്തിയത്. സഫ്ദർജംഗ് ആശുപത്രിയിൽ നിന്നാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ യുവതി എന്‍ജിഒയിലെ അംഗമാണെന്ന് പറഞ്ഞു കുടുംബത്തെ പരിചയപ്പെട്ടു. കുഞ്ഞിന്‍റെ വളര്‍ച്ച പരിശോധിക്കാനാണെന്ന വ്യാജേനയാണ് യുവതി കുുട്ടിയുമായി കടന്നത്. കുട്ടിയെ കാണാതെ അമ്മ വിവരം അറിയിച്ചപ്പോഴാണ് സംഭവം ബന്ധുക്കളും അറിയുന്നത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നവജാതശിശുവിനെ ബലിയർപ്പിച്ചാൽ മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന അന്ധവിശ്വാസത്തിലാണ് പ്രതി കുട്ടിയെ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമായി യുവതി പിടിയിലായത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകമാണ് പോലീസ് പിടികൂടിയത്.

anaswara baburaj

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

53 mins ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago