Sunday, December 21, 2025

റിപ്പബ്ലിക് ദിനം കറുത്ത ദിനമായി ആചരിക്കാൻ ആഹ്വാനവുമായി ഹുറിയത്ത് നേതാക്കൾ :ഇന്ത്യൻ ദേശീയപതാക ഉയർത്തിപിടിച്ച് ഭാരതാമ്മയ്ക്ക് ജയ് വിളിച്ച് കശ്മീർ ജനത

ജമ്മു കശ്മീർ : അധിനിവേശ ജമ്മു കശ്മീരിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന വാദവുമായി ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതാക്കൾ രംഗത്ത് വന്ന . ഹുറിയത്ത് നേതാക്കളായ സയ്യിദ് ബഷീർ അന്ദ്രാബിയും ഖവാജ ഫിർദൗസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തിനെതിരായ പരാമർശം. ഇന്ത്യൻ റിപ്പബ്ലിക് ദിനം കറുത്ത ദിനമായി ആചരിക്കാനും കശ്മീർ ജനതയോട് നേതാക്കൾ ആഹ്വാനം ചെയ്തു. എന്നാൽ ഹുറിയത്ത് നേതാക്കളുടെ അഹ്വാനത്തെ പരമ പുച്ഛത്തോടെ അവഗണിച്ച് കശ്മീർ ജനത ഇത്തവണയും രാജ്യമെമ്പാടും നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി.

അതെ സമയം കശ്മീരിൽ സമാധാനാന്തരീക്ഷത്തിൽ ജനങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലെഫ്റ്റനന്റ് ദേശീയ പതാകയുമേന്തിയുള്ള ജനങ്ങളുടെ റാലിയും കശ്മീരിനെ വർണാഭമാക്കി.

Related Articles

Latest Articles