Thursday, May 9, 2024
spot_img

തലസ്ഥാന നഗരിയിൽ പട്ടാപകൽ കാർ സ്റ്റീരിയോ മോഷണ ശ്രമം;സിനിമാ സ്റ്റൈലിൽ കള്ളനെ പിടികൂടിയത് സിനിമാ നടനായ പോലീസുകാരൻ ,വീഡിയോ കാണാം

തലസ്ഥാനത്ത്‌ പട്ടാപ്പകൽ കാറിന്റെ സ്റ്റീരിയോ മോഷ്ടിച്ച്കടക്കാൻ ശ്രമം. ആനയറ സ്വദേശി നിതീഷാണ് പിടിയിലായത് .

ഇന്ന് വൈകുന്നേരമാണ് പിഎംജി യ്ക്കടുത്തു ,കൺട്രോൾ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമം നടന്നത് . വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം കുഞ്ഞിന് ചോക്ലേറ്റ്‌ വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയതായിരുന്നു ജിബിൻ .മടങ്ങി വരുമ്പോൾ കാറിനുള്ളിൽ മോഷണശ്രമം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജിബിൻ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു .

കാറിനു പുറകെ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷമായിരുന്നു മോഷണം.പ്രതിയെ മ്യൂസിയം പോലീസിന് കൈമാറി.

Related Articles

Latest Articles