Wednesday, May 22, 2024
spot_img

മദ്യലഹരിയിൽ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: സംഭവം ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​റ്റാ​ളി​യി​ലെ പ്ര​വി​ദ, മ​ക​ൾ റ​നി​ത എ​ന്നി​വ​ർ​ക്കാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ തുടർന്ന് ഭ​ർ​ത്താ​വ് ര​വീ​ന്ദ്ര​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആക്രമത്തിൽ പ്ര​വി​ദ​യു​ടെ ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​രു​വ​രെ​യും ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മ​ക​നും മ​ർ​ദ​ന​മേ​റ്റിട്ടുണ്ട്. മ​ക​ന്‍റെ കാ​ലി​നും വെ​ട്ടേ​റ്റു.

മാത്രമല്ല ര​വീ​ന്ദ്ര​ന്‍റെ​യും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. വി​ദേ​ശ​ത്താ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ 2019-ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചെ​ത്തി ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് പ്ര​വി​ദ​യും മ​ക്ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

Related Articles

Latest Articles