Wednesday, January 7, 2026

ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

തൃശൂര്‍: ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ കല്ലൂരിലാണ് സംഭവമുണ്ടായത്. 62 വയസുകാരനായ ബാബു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രെയ്‌സിയെ (58) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ ഗ്രെയ്‌സി ഭര്‍ത്താവിനെ തള്ളിമാറ്റിയശേഷം അയല്‍വീട്ടില്‍ അഭയംതേടുകയായിരുന്നു. അയല്‍വാസികളാണ് ഗ്രെയ്‌സിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രെയ്‌സിയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തുടര്‍ന്ന് ബാബു വീട്ടുവളപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles