karakonam murder husband in police custody
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് 51കാരി ശാഖയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ശാഖയെ ഭര്ത്താവ് അരുണ്(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ശാഖയെ കൊലപ്പെടുത്തിയതായി 26കാരനായ ഭര്ത്താവ് ബാലരാമപുരം അരുണ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംശയത്തെ തുടര്ന്ന അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.
ഇന്ന് രാവിലെയാണ് ശാഖയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തില് സംശയം ഉയര്ന്നതിനെ തുടര്ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില് നിന്ന് ഷോക്കേറ്റാണ് ശാഖയുടെ മരണമെന്നാണ് അരുണ് ആദ്യം മൊഴി നല്കിയത്. എന്നാല് പോലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തുടര്ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ശാഖയും 26കാരനായ അരുണും പ്രണയത്തിനൊടുവില് രണ്ട് മാസം മുൻപാണ് വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഇവര് തമ്മില് വഴക്ക് പതിവായിരുന്നു. ഇവരുടെ വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. അരുണ് നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന് ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്സ് മൊഴി നല്കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന് വലിച്ചായിരുന്നു ഷോക്കേല്പ്പിക്കാനുള്ള ശ്രമം. ശാഖയും അരുണും വിവാഹം മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര് ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള് കണ്ടതും ശാഖയുടെ മൂക്കില് ചതവ് സംഭവിച്ചതും സംശയം വര്ധിപ്പിക്കുന്നു.സാമ്ബത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ് നടത്തിയതെന്നാണ് സംശയമുയരുന്നത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…