husband-kicked-the-lawyer-out-of-house-for-not-paying-more-dowry-
തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ നൽകാത്തതിന്റെ പേരിൽ അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം.
കഴിഞ്ഞ വർഷമാണ് നാഗർകോവിൽ സ്വദേശിയും അഭിഭാഷകയുമായ പ്രിയദർശിനിയും ഗവ. കോളജ് അധ്യാപകനായ രാജാ ഷെറിനും വിവാഹിതരായത്. ഇവരുടെ വിവാഹ സമയത്ത് തന്നെ സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വർണവും നൽകിയിരുന്നു. എന്നാൽ, വിവാഹത്തിന് ശേഷം അധികമായി പണവും സ്വര്‍ണവും വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.
ഇതേത്തുടർന്ന് ഷീല പ്രിയദര്‍ശിനി വനിതാ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മധ്യസ്ഥതയിൽ ഭാര്യയും ഭർത്താവും പ്രത്യേകം വീടെടുത്ത് താമസം തുടങ്ങി. എന്നാൽ ഇവിടെവെച്ചും പീഡനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഷെറിന്‍ കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഭര്‍ത്താവിനെ അന്വേഷിച്ച് ഇവിടെയെത്തിയ അഭിഭാഷകയെ ഇയാള്‍ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിക്കാൻ തയാറല്ലെന്ന് പറഞ്ഞ് അഭിഭാഷക വീടിന് പുറത്ത് അപേക്ഷയുമായി നിൽക്കുകയായിരുന്നു. അഭിഭാഷകയെ പൊലീസ് ഇടപെട്ട് ഇവരുടെ വീട്ടിലേക്ക് മാറ്റി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…