Saturday, May 11, 2024
spot_img

രണ്ട് കോടി സ്ത്രീധനവും, സ്വത്തും സ്വര്‍ണവും പോരാ: അഭിഭാഷകയെ വീടിന് പുറത്താക്കി ഗേറ്റ് പൂട്ടി ഭർത്താവ്

തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ നൽകാത്തതിന്റെ പേരിൽ അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം.

കഴിഞ്ഞ വർഷമാണ് നാഗർകോവിൽ സ്വദേശിയും അഭിഭാഷകയുമായ പ്രിയദർശിനിയും ഗവ. കോളജ് അധ്യാപകനായ രാജാ ഷെറിനും വിവാഹിതരായത്. ഇവരുടെ വിവാഹ സമയത്ത് തന്നെ സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വർണവും നൽകിയിരുന്നു. എന്നാൽ, വിവാഹത്തിന് ശേഷം അധികമായി പണവും സ്വര്‍ണവും വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.

ഇതേത്തുടർന്ന് ഷീല പ്രിയദര്‍ശിനി വനിതാ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മധ്യസ്ഥതയിൽ ഭാര്യയും ഭർത്താവും പ്രത്യേകം വീടെടുത്ത് താമസം തുടങ്ങി. എന്നാൽ ഇവിടെവെച്ചും പീഡനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഷെറിന്‍ കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഭര്‍ത്താവിനെ അന്വേഷിച്ച്‌ ഇവിടെയെത്തിയ അഭിഭാഷകയെ ഇയാള്‍ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിക്കാൻ തയാറല്ലെന്ന് പറഞ്ഞ് അഭിഭാഷക വീടിന് പുറത്ത് അപേക്ഷയുമായി നിൽക്കുകയായിരുന്നു. അഭിഭാഷകയെ പൊലീസ് ഇടപെട്ട് ഇവരുടെ വീട്ടിലേക്ക് മാറ്റി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles