കളമശ്ശേരി സ്പായില് യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്ത്താവ്
കൊച്ചിയില് ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്ത്താവ്. സ്ത്രീകള് അടങ്ങുന്ന സംഘമാണ് രണ്ട് ദിവസത്തോളം യുവതിയെ കസ്റ്റഡിയില് വച്ച് ക്രൂരമായി പീഡിപ്പിച്ചത്. ഐസ്ക്രീമില് മയക്കുമരുന്ന് കലര്ത്തി ബോധം കെടുത്തിയായിരുന്നു അതിക്രമം.
അധ്യാപികയായിരുന്ന യുവതി, താമസം മാറിയതിനെ തുടര്ന്നാണ് പുതിയ ജോലി അന്വേഷിച്ചത്. സോഷ്യല് മീഡിയയില് കണ്ട സ്പാ മാനേജര് തസ്തികയിലേക്കുള്ള പരസ്യം കണ്ട് അപേക്ഷ നല്കുകയും അഭിമുഖത്തിന് ശേഷം ജോലി ലഭിക്കുകയും ചെയ്തു. അടുത്തിടെ ഗര്ഭച്ഛിദ്രത്തെ തുടര്ന്ന് കടുത്ത മാനസികസമ്മര്ദത്തിലായിരുന്ന യുവതിക്ക് ഡോക്ടറുടെ നിര്ദേശപ്രകാരമാണ് ഭര്ത്താവ് ജോലിക്ക് പോകാന് പിന്തുണ നല്കിയത്.
സംഭവദിവസം ടാക്സി ഡ്രൈവറായ ഭര്ത്താവ് മൂന്നാറിലേക്ക് പോയ സമയത്താണ് അഭിമുഖത്തില് പങ്കെടുത്ത് ജോലി ലഭിച്ച വിവരം യുവതി ഫോണില് അറിയിച്ചത്. എന്നാല് രാവിലെ 11 മണിക്ക് ശേഷം ഫോണ് സ്വിച്ച് ഓഫായി. പിറ്റേന്ന് വൈകീട്ട് ഏഴോടെ ഫോണില് ബന്ധപ്പെട്ട യുവതി, സുഹൃത്തിന്റെ അടുത്തേക്ക് പോയതാണെന്നും ഇടപ്പള്ളിയില് നിന്ന് മടങ്ങുകയാണെന്നും അറിയിച്ചു. വീട്ടിലെത്തിയ ഭര്ത്താവ് കണ്ടത് കടുത്ത ക്ഷീണത്തോടെയും ശാരീരിക ബുദ്ധിമുട്ടുകളോടെയും കിടക്കുന്ന ഭാര്യയെയാണ്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നേരിട്ട കൊടിയ പീഡനവിവരം യുവതി വെളിപ്പെടുത്തിയത്.
ജോലിസ്ഥലത്തെത്തിയ യുവതിക്ക് മയക്കുമരുന്ന് കലര്ത്തിയ ഐസ്ക്രീം നല്കി ബോധം കെടുത്തുകയായിരുന്നു. അല്പം ബോധം തെളിഞ്ഞപ്പോള് വസ്ത്രങ്ങള് വലിച്ചുകീറുകയും സ്ത്രീ ഉള്പ്പെടെയുള്ളവര് ചേര്ന്ന് ക്രൂരമായി ഉപദ്രവിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. രക്ഷപ്പെടാന് ശുചിമുറിയില് കയറി പൂട്ടിയിട്ടെങ്കിലും പ്രതികള് വാതില് തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. പിന്നീട് നല്കിയ ഭക്ഷണത്തിലും മയക്കുമരുന്ന് കലര്ത്തിയിരുന്നു.
വൈകീട്ടോടെ കൂടുതല് പേര് എത്തിയതോടെ, കയ്യില് കിട്ടിയ ബിയര് കുപ്പി പൊട്ടിച്ച് ജീവനൊടുക്കുമെന്ന് യുവതി ഭീഷണി മുഴക്കി. ഇതോടെയാണ് ഫോണ് തിരികെ നല്കി പ്രതികള് യുവതിയെ പുറത്തുവിട്ടത്. എന്നാല് ദൃശ്യങ്ങള് കൈവശമുണ്ടെന്നും പൊലീസില് പരാതിപ്പെട്ടാല് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതിക്രൂരമായ പീഡനത്തെ തുടര്ന്ന് യുവതി ഗുരുതരമായ മാനസികാഘാതത്തിലാണ്. വസ്ത്രങ്ങള് സ്വയം വലിച്ചുകീറുന്ന അവസ്ഥയിലുള്ള യുവതി ഭര്ത്താവിനോട് പോലും സംസാരിക്കാന് സാധിക്കാത്ത വിധം ഭീതിയിലാണെന്ന് ഭര്ത്താവ് പറഞ്ഞു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…