ഷെഹ്ബാസ് ഷെരീഫ്, ഷെരീഫിന്റെതായി പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട്
ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ സമൂഹ മാദ്ധ്യമത്തിലൂടെ അപലപിക്കാന്‍ ശ്രമിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെട്ടിലായി. പ്രസ്താവനയിൽ സംഭവിച്ച അക്ഷത്തെറ്റാണ് ഷെഹ്ബാസ് ഷെരീഫിന് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ കോമാളി പരിവേഷം നൽകിയിരിക്കുന്നത്. ‘ഞാന്‍ അപലപിക്കുന്നു’ (I condemn) എന്നതിന് പകരം ‘ഞാന്‍ കോണ്ടം’ (I condom) എന്നാണ് പാക് പ്രധാനമന്ത്രി കുറിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
“ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഞാന്‍ കോണ്ടം ചെയ്യുന്നു…” എന്നാണ് ഷെഹ്ബാസ് ഷെരീഫിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടിലെ വാചകം. ഇതോടെ ഗൗരവമേറിയ ഒരു വിഷയത്തിലെ പ്രതികരണം തമാശയായി മാറി. പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് തെറ്റുപറ്റിയെന്നും പിന്നീട് അദ്ദേഹം ഇത് തിരുത്തിയതായും സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ ഒരു ഉപയോക്താവ് കുറിച്ചു.
അതേസമയം, പോസ്റ്റിന്റെ വസ്തുത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വൈറലാകുന്ന സ്ക്രീന്‍ഷോട്ട് അല്ലാതെ വസ്തുത സ്ഥിരീകരിക്കുന്ന മറ്റൊരു വിശ്വസനീയമായ തെളിവുകളും വന്നിട്ടില്ല.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…