തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് എഫ്-35
തിരുവനന്തപുരം : ഇന്ധനം കുറഞ്ഞതിനെ തുടര്ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തരമായി ഇറക്കിയ അത്യാധുനിക ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിൽ തുടരുന്നു. ബ്രിട്ടീഷ് റോയല് നേവിയുടെ അമേരിക്കൻ നിര്മിത എഫ്-35 ലൈറ്റനിങ്-II എന്ന യുദ്ധവിമാനമാണ് ആവശ്യത്തിന് ഇന്ധനം നിറച്ചിട്ടും രാജ്യം വിടാതെ തുടരുന്നത്. ഒരു വിദേശരാജ്യത്ത് യുദ്ധവിമാനം 48 മണിക്കൂറോളം നിര്ത്തിയിടേണ്ടി വരുന്നത് അത്യപൂർവ്വ സംഭവമാണ് . അതേസമയം ഇന്ധനം കുറഞ്ഞതല്ല സാങ്കേതിക തകരാറുകള് മൂലമാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കാന് നിര്ബന്ധിതമായതെന്ന തരത്തിലും റിപ്പോര്ട്ടുകള് പുറത്തുവരുന്നുണ്ട്.
ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിന്സ് ഓഫ് വെയ്ല്സ് എന്ന വിമാനവാഹിനി കപ്പലില്നിന്ന് പറന്നുയര്ന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. ഇന്ഡോ പസഫിക് മേഖലയില് ഇന്ത്യയും ബ്രിട്ടണും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് വിമാനവാഹിനി കപ്പലെത്തിയത്.
ശനിയാഴ്ച രാത്രിയാണ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയില് സാങ്കേതിക തകരാറുകള് ശ്രദ്ധയില്പ്പെട്ടതോടെയാണ് മടക്കയാത്ര മുടങ്ങിയത്. യുദ്ധവിമാനത്തിന്റെ പൈലറ്റും സാങ്കേതിക തകരാര് പരിഹരിക്കാന് കപ്പലില്നിന്ന് ഹെലികോപ്റ്ററില് എത്തിച്ച മൂന്നുപേരും നിലവില് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്.
100 നോട്ടിക്കല് മൈല് അകലെ ഇന്ത്യന് മഹാസമുദ്രത്തിലാണ് യുദ്ധവിമാനത്തിന്റെ മദര് ഷിപ്പായ എച്ച്.എം.എസ് പ്രിന്സ് ഓഫ് വെയ്ല്സ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ തകരാര് പരിഹരിച്ച് തിരികെ പോകാമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…