Saturday, December 20, 2025

കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, വിജേഷ് പിള്ളയെ അറിയില്ല ; വിചിത്ര മറുപടിയുമായി എം വി ഗോവിന്ദൻ

ഇടുക്കി : സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെന്നും, ഇതിനെ നിയമപരമായി നേരിടുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണിതെന്നും ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അദ്ദേഹം പറയുന്നത്

താൻ പറഞ്ഞിട്ടാണ് വിജേഷ് പിള്ള എന്ന വ്യക്തി സ്വപ്നയെ കാണാൻ പോയതെന്നാണ് അവർ പറയുന്നത് എന്നാൽ ഈ വിജേഷ് പിള്ള ആരാണെന്ന് തനിക്കറിയില്ലെന്നും കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, എന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ ഡി ജി പിക്ക് പരാതിയുമായി വിജേഷ് പിള്ളയും രംഗത്തെത്തിയിരുന്നു

Related Articles

Latest Articles