Saturday, May 4, 2024
spot_img

ദില്ലി മദ്യനയക്കേസ് ; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു.തീഹാർ ജയിലിൽ തുടർച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.

Related Articles

Latest Articles