'I don't think I need to talk to the crowd, I don't think I need to go to Wayanad; Protests are natural'; Forest Minister eases people's loss of life in wildlife attacks
വയനാട്: വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്നം പരിഹരിക്കാൻ വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. പ്രതിഷേധങ്ങൾ സ്വാഭാവികമാണ് എന്നാൽ അക്രമാസാക്തമാകുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിലുപരി ശാന്തമായിരിക്കുമ്പോൾ ജനങ്ങളെ കേൾക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം കൂടുതൽ സങ്കീർണത സൃഷ്ടിക്കപ്പെടും.
ജനങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കി ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ ചുമതലയെന്നും ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികൾ യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു. ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ആ നിർദേശങ്ങൾ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20-ന് വയനാട്ടിലെത്തും. അതിന് മുൻപായി വനംമന്ത്രി വയനാട്ടിൽ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ടകാര്യമില്ല. താൻ വയനാട്ടിൽ പോയില്ല എന്നത് ആരോപണമല്ല വസ്തുതാണ്. എന്നാൽ കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…